Saturday, May 30, 2009

അന്നു സന്ധ്യക്കു നമ്മള്‍ - ഒരു അലസഗാനം V2 :)

അന്നു സന്ധ്യക്കു നമ്മള്‍ ഒന്നായ് മഞ്ഞണിഞ്ഞില്ലേ..
മഞ്ഞു പെയ്യുന്ന രാവില്‍ എന്തോ കാത്തു നിന്നില്ലേ..
ഓര്‍മ്മയില്ലേ..ഓര്‍മ്മയില്ലേ..

ആര്‍ദ്രഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ ഈ ഈണത്തിനു ജെറിയുടെ തന്നെ മറ്റു ചില ഗാനങ്ങളുമായി വളരെ സാമ്യമനുഭപ്പെടുന്നു.യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന്റെ ഒരു സോളോ-അമച്വര്‍ ആവിഷ്ക്കാരം താഴെക്കേള്‍ക്കാം.:)


ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്കാം

16 comments:

Kiranz..!! said...

ആര്‍ദ്രഗീതങ്ങള്‍ എന്ന ആല്‍ബത്തിലെ ഈ ഈണത്തിനു ജെറിയുടെ തന്നെ മറ്റു ചില ഗാനങ്ങളുമായി വളരെ സാമ്യമനുഭപ്പെടുന്നു.യേശുദാസും സുജാതയും ചേര്‍ന്നാലപിച്ച ഈ ഗാനത്തിന്റെ ഒരു സോളോ-അമച്വര്‍ ആവിഷ്ക്കാരം :)

അപ്പു said...

“ഠേ...........”

കുറേ നാളായി ഒരു തേങ്ങയടീച്ചിട്ട്!
കിരണേ.. ഇതില്‍ സംഗതികള്‍ ഒന്നുമില്ലല്ലോ.
നാട്ടില്‍ വച്ചു പാടിയതാണല്ലേ.. അറിയാനുണ്ട് :-)

ഹരീഷ് തൊടുപുഴ said...

പ്രിയ കിരണ്‍;

സ്പീഡ് ഇത്തിരി കൂടിയോ എന്നു സംശയം...


പിന്നെ ഈ ആഡിയോ പോഡ്കസ്റ്റിങ്ങിനേക്കുറിച്ച് കുറച്ചു സംശയങ്ങള്‍ ഉണ്ട്. ഫോണ്‍ നമ്പെര്‍ ഒന്നു തരുമോ??

pdhareesh@gmail.com

മുക്കുവന്‍ said...

me to beive that its bit faster than the original song.

still did a good effort.

cheers

Kiranz..!! said...

സംഗീതമില്ലാതെ വോക്കൽ മാത്രമാക്കുന്നത് വല്യ റിസ്ക്കാ :),തന്നെയുമല്ല ബീജിയെം ഇല്ലാതെ അതേ താളത്തിൽ പാടിയാൽ ചിലപ്പോൾ കേൾക്കുമ്പോൾ ബോറാകും (അല്ലെങ്കിലല്ലന്നല്ല:)

മൂവർക്കും നന്ദി.ഹരീഷേ ഞാൻ മെയിൽ ഒരെണ്ണം കാച്ചാം.

hAnLLaLaTh said...

നന്നായി എന്നാണു എനിക്ക് തോന്നിയത്..

ശ്രീ..jith said...

വളരെ നന്നായിരിക്കുന്നു കിരണ്‍സ് ആശംസകള്‍

Deepu said...

ഇഷ്ടപ്പെട്ടു കിരണ്‍.. ഒരു v3 പോസ്റ്റാമോ.. ബാക്ക് ഗ്രൗണ്ട് കൂടെ ചേര്‍ത്ത്

വാഴക്കോടന്‍ ‍// vazhakodan said...

കിരണ്‍സേ പിണങ്ങല്ലേ. ഞാന്‍ കേള്‍ക്കാറുണ്ട് തന്റെ പാട്ടുകള്‍. നമുക്കൊന്ന് വിശദമായി പരിചയപ്പെടണം. ഞാന്‍ വഴിയെ മെയില്‍ അയക്കാം. താങ്കളുടെ ശബ്ദം എനിക്ക് ഇഷ്ടമായി. ഈണത്തിലെ വിഷുക്കൈനീട്ടവും ഞാന്‍ കേട്ടിരുന്നു. അപ്പോള്‍ എല്ലാം പറഞ്ഞ പോലെ..നമ്മള്‍ ഇനിയും കാണും...കാണണം (ഒരു സിനിമ സ്റ്റൈല്‍ കിടക്കട്ടെ)
ആശംസകളോടെ.....

ഹരിശ്രീ said...

കിരണ്‍സേ,

മനോഹരമായിട്ടുണ്ട്...

കുറച്ചായി ഇവിടെവന്നിട്ട്...

ആശംസകളോടെ...

MANIKANDAN [ മണികണ്ഠന്‍‌ ] said...

കിരൺസേ വളരെ നന്നയിതന്നെ പാടിയിട്ടുണ്ട് അഭിനന്ദനങ്ങൾ. ഈ ഗാനങ്ങൾ കേൾക്കുമ്പോൾ യാഹൂ കോൺഫ്രൻസ് ആണ് ഓർമ്മവരുന്നത്. ലളിതഗാനങ്ങൾ അധികം പരിചയമില്ലാതിരുന്ന എനിക്ക് ആദ്രഗീതങ്ങൾ ഉൾപ്പടെയുള്ള ആൽബങ്ങൾ പരിചപ്പെടുത്തിയത് കിരൺസിൾപ്പടെയുള്ള സുഹൃത്തുക്കളാണ്. ആദ്രഗീതങ്ങളിൽ ഞാൻ ആദ്യം കേൾക്കുന്നതും പൂക്കളെ സ്‌നേഹിച്ച പെൺകിടാവേ പൂവുകൾക്കുള്ളിൽ നീ മാഞ്ഞതെന്തേ എന്ന ഗാനം (അനു പാടിയത്) ആണ്. തുടർന്നാണ് ഈ ആൽബത്തിലെ മറ്റു മനോഹരഗാനങ്ങൾ കേൾക്കുന്നതും. ഈ ആൽബത്തിൽ എനിക്കിഷ്ടപ്പെട്ട മറ്റു ഗാനങ്ങൾ

ഈ പ്രേമഗീതകം പാടാൻ നീ മറന്നോ...

ചില്ലിട്ടവാതിലിൽ വന്നു നിൽക്കാമോ മെല്ലെ തുറന്നു തരാമോ.....

പ്രിയമില്ലെങ്കിൽ നീയിതുവഴിയെ പിന്നെയുമെന്തേ വന്നൂ.......

ഈ ഗാനങ്ങളും കിരൺസിൽ നിന്നും പ്രതീക്ഷിക്കുന്നു.

ഇത്രയും മനോഹരങ്ങളായ ഗാനങ്ങൾ എഴുതിയ ശ്രീ കെ ജയകുമാറിനെ സ്മരിക്കാതെ പോവുന്നത് ശരിയല്ല എന്നു തോന്നുന്നു.

അരുണ്‍ കായംകുളം said...

നന്നായിരിക്കുന്നു

പൊറാടത്ത് said...

കൊള്ളാം കിരൺസേ.. പക്ഷെ, ഞാനീ പാട്ട് ഇതിനുമുമ്പ് കേട്ടിട്ടില്ല എന്ന് തോന്നുന്നു.

കോറസ്സ് പരീക്ഷണവും ‘പാതിരാമഴ‘യും ഇന്ന് കേട്ടു. നന്നായിരിയ്ക്കുന്നു.

അപ്പോ നാട്ടിൽ പോയി വന്നതിന്റെ ഫുൾ ഊർജ്ജത്തിലാണ് അല്ലേ... നടക്കട്ടെ.. :) അന്നാ ശാപ്പാടടിയ്ക്കുന്ന പടം കണ്ടപ്പോഴേ കരുതീതാ, ഇതിങ്ങനെ ഒക്കെ ആവുംന്ന്...

മുള്ളൂക്കാരന്‍ said...

നന്നായിരിക്കുന്നു...മനോഹരമായിട്ടുണ്ട്...

അനൂപ്‌ കോതനല്ലൂര്‍ said...

കിരൺ നന്നായിരിക്കുന്നു

Suresh ♫ സുരേഷ് said...

കൊള്ളാം കുഞ്ഞാടേ .. അലസഗാനത്തില്‍ കുറച്ച് അലസതയാവാം എന്നു കരുതിയോ എന്നൊരു സംശയം !!!.. നാട്ടില്‍ നിന്നും പോയിട്ട് ഇത്രയ്ക്കൊക്കെ ഒപ്പിച്ചല്ലേ .. ബ്ലോഗ്ഗ് അപ്‌ഡേറ്റ് ചെയ്യുമ്പോ സാധാരണ സന്ദേശം എത്തിക്കാറുണ്ടല്ലോ .. ആ പതിവൊക്കെ കളഞ്ഞോ ? അതാണ് ഇവിടെ എത്താന്‍ വൈകിയത് . അന്ന് ചാറ്റിലും സൂചിപ്പിച്ചില്ലല്ലോ കശ്മൽ .