Tuesday, December 02, 2008

"മറന്നതെന്തേ...!?"


സഹൃദയരേ കലാസ്നേഹികളേ..അങ്ങനെ വീണ്ടും ഒരു പീഢനക്കേസിൽ പ്രതിയായിരിക്കുന്നു.ഇത്തവണത്തെ പീഢനം ബഹുവിന്റെ സംഗീതത്തിനിട്ട്..! ( കട:ബഹു)
കംബ്ലീറ്റ് അറേയ്ഞ്ചുമെന്റോട് അറേഞ്ചുമെന്റ് & പ്രൊഡക്ഷൻ :- പി കെ അഭിലാഷ് എന്ന അഭിലാഷങ്ങൾ.
രചന : അഭിലാഷങ്ങളുടെ സുഹൃത്തും,ബന്ധുവുമായ രമ്യ .
സംഗീതം:- മിസ്റ്റർ ബഹു & ബഹു
ഗ്രാഫിക്സ് : ഊണേശ്വരം അവർകൾ

ഏറണാകുളത്ത് നിന്ന് പാലക്കാടേക്ക് ഏതോ കല്യാണ സദ്യക്ക് പൂവാൻ സൂപ്പർ എക്സ്പ്രസ്സിൽ ടിക്കറ്റുമെടുത്ത് സദ്യയും സ്വപ്നം കണ്ട് ചാരിക്കിടന്നുറക്കമായ ഊണേശ്വരമാശാനെ ഫോണിൽ വിളിച്ച് ആലുവയിൽ ചാടിച്ച് ഇറക്കിപ്പിച്ച്, സമാധിയിലായ മീനിന്റെ കണ്ണുകളും കുഴിഞ്ഞ നെറ്റിയുമുൾപ്പടെയുള്ള എന്റെ ചിത്രം അതേ പോലെ ഒപ്പിയെടുത്ത് വരപ്പിച്ചെടുക്കാൻ അഭിലാഷകുമാരൻ ചെയ്ത ചെയ്തികൾ ഓർത്താൽ തലമാന്തിപ്പറിക്കുന്ന തരത്തിൽ ട്യൂണേ..ട്യൂണേയ് എന്നു പിറകേ നടന്നു ബഹുവിനേക്കൊണ്ടു ട്യൂൺ ഇടീപ്പിച്ച്,ഭാവമേ,ലയമേ,അച്ചര സ്ഫുടതയേന്നൊക്കെപ്പറഞ്ഞ് എന്റെയും പിറകേ നടന്ന് പാട്ടും പാടിപ്പിച്ചതൊക്കെ എത്ര സിമ്പിൾ.കൂടുതൽ പറഞ്ഞ് അലമ്പാക്കുന്നതിനു പകരം പാട്ടു കേൾക്കുക.അഭിപ്രാ‍യമറിയിക്കുക.

Song : Oru vaakku mindi nee
Music : Bahuvreehi
Lyrics : Ramya
Singer : Kiran
Production : Abhilash PK
Graphics : Sajjive Balakrishnan


ഗാനം കേൾക്കാൻ കഴിയാത്തവർക്ക് ഇവിടെ നിന്നും ഡൗൺലോഡാം

ഇതൊരു പെങ്കൊച്ച് കിളിനാദത്തിൽ പാടേണ്ട വരികളായിരുന്നിട്ടും എന്നേക്കൊണ്ട് ഒരു വേർഷൻ പാടിച്ച അഭിലാഷത്തിനും ബഹുവിനും നന്ദിയോട് നന്ദി.ബ്ലോഗിൽ ആദ്യമായി ഒരു മെയിൽ ഫീമെയിൽ വേർഷൻ പാട്ടു വരുന്നതും ആദ്യമാവും.കിളിനാദം ബഹുവിന്റെ അനിയത്തി ആണു പാടിയിരിക്കുന്നത്.ബഹുവിന്റെ ബ്ലോഗിൽ - female version ആ വേർഷൻ കാണാം..!

ഒരുവാക്കുമിണ്ടി നീ മറുവാക്ക് കേള്‍ക്കാതെ
എത്രയോ കാതം നടന്നതെന്തേ..?
പിറകെ നടന്നൊരെന്‍ കാലുകള്‍ തളരുമ്പോള്‍
ഒരു നോക്കു പോലും മറന്നതെന്തേ...?

(ഒരുവാക്കുമിണ്ടി നീ ...)


ആയിരം പൂവുകള്‍ വാസന്തം തീര്‍ക്കുമ്പോള്‍

ഒരുകാട്ടുപൂവിനെ മറന്നതെന്തേ..

യാദവമുരളിക നിന്നില്‍ പാടുമ്പോള്‍
യദുകുലരാധയെ മറന്നതെന്തേ...

എരിയുന്നതീയില്‍ ഉരുകുന്നുവെങ്കിലും

ഒരു ഭൂമികന്യയെ മറന്നതെന്തേ..
(ഒരുവാക്കുമിണ്ടി നീ ...)

ശിലയായ് കാലം കനക്കുന്ന വേളയില്‍

ഒരു സ്പര്‍ശ്ശനം നീ മറന്നതെന്തേ...
നിന്നങ്കുലീയങ്ങളണിയാതൊരെന്നിലെ

പ്രേയസിയേയും മറന്നതെന്തേ...
എങ്കിലും എന്തിനോ എന്നുമെന്‍ നിനവുകള്‍
നിന്നെപ്പിരിയാന്‍ മറന്നതെന്തേ?

ഒരു വാക്കുമിണ്ടി നീ മറുവാക്കുകേള്‍ക്കാതെ
എത്രയോ കാതം നടന്നതെന്തേ..?




49 comments:

Kiranz..!! said...

സഹൃദയരേ കലാസ്നേഹികളേ..അങ്ങനെ വീണ്ടും ഒരു പീഢനക്കേസിൽ പ്രതിയായിരിക്കുന്നു.ഇത്തവണത്തെ പീഢനം ബഹുവിന്റെ സംഗീതത്തിനിട്ട്..!

[Shaf] said...

കിരണേ...

ഓഫീലിലായത്കോണ്ട് കേള്‍ക്കാന്‍ പറ്റില്ല..
ഡൌണ്‍ലോടാം എന്നുവെച്ചപ്പോള്‍ 4shared ബ്ലോക്ക്ട്..!!!'
any other link ..?
if u can, plz send the file by mail :)

ശ്രീ said...

കിരണ്‍‌സേട്ടാ...
കേട്ടു, ഇഷ്ടായി. ഡൌണ്‍‌ലോഡുന്നുണ്ട്. ബഹുവ്രീഹി മാഷിന്റെ ബ്ലോഗില്‍ നിന്നും കേട്ടിരുന്നു.

:)

Kiranz..!! said...

Shaf, i just forwarded you an mp3 version of the song.Thanks

Sreeye,thanks buddy..!

ചിരാത്‌ said...

ആലാപനവും,വരികളും,സംഗീതവും.........അതിന്റെ എല്ലാ തലങ്ങളിലും 100% കൂറുപുലറ്ത്തിയീട്ടുണ്ട്!

മഴത്തുള്ളി said...

കിരണ്‍സേ,

കൊള്ളാം അങ്ങനെ ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടെ കാണാനായി. അഭിനന്ദനങ്ങള്‍.

സജ്ജീവിന്റെ വരയും തകര്‍പ്പന്‍. ഇത് ഞാന്‍ വീട്ടില്‍ പോയി കേട്ടിട്ട് ബാക്കി അഭിപ്രായം പറയാം കേട്ടോ. ഓഫീസില്‍ ആയതിനാല്‍ പാട്ട് കേള്‍ക്കാന്‍ പറ്റിയില്ല.

കിരണ്‍സിനും അഭിലാഷിനും രമ്യക്കും ബഹുവ്രീഹിക്കും അനിയത്തിക്കും സജ്ജീവിനും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍.

അഭിലാഷങ്ങള്‍ said...

കിരണ്‍, കൂടുതല്‍ ഒന്നും പറയുന്നില്ല.

വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ വളരെ

നന്ദി!!

അതിമനോഹരമായി പാടിയിരിക്കുന്നു. ബഹുവിന്റെ മ്യൂസിക്കും സൂപ്പര്‍. സജീവേട്ടന്റെ കാരിക്കേച്ചര്‍ ഫന്റാസ്റ്റിക്ക്! എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. ബഹു ഇവിടെ എന്നെ വധിച്ച് വധിച്ച് വധിച്ച്....

:)

kumar © said...

മെയില്‍ ആന്റ് ഫീ മെയില്‍ വെര്‍ഷന്‍ കേട്ടു. വളരെ നന്നായിട്ടുണ്ട്. എല്ലാവര്‍ക്കും അഭിനങ്ങള്‍.
പ്രത്യേകിച്ചും നമ്മുടെ ബഹു ചേട്ടനു, ഒരു ഗിറ്റാറിലും പുള്ളിയുടെ മൃദംഗത്തിലും ചേര്‍ത്ത് അദ്ദേഹം വായിച്ച കദനകുതൂഹലത്തിലെ “രഘുവംശസുധാ“ കേട്ടപ്പോള്‍ തുടങ്ങിയ ആരാധനയാണ്.

ഒന്നില്‍ നിര്‍ത്തരുത് ഈ സംഗീതകൂട്ട്.

kaithamullu : കൈതമുള്ള് said...

കിരണ്‍സ്,
ഒരു വല്യ അഭി-നന്ദനം ഇവിടേയും!

പോങ്ങുമ്മൂടന്‍ said...

കിരൺസേ,

ഗംഭീരമായിരിക്കുന്നു
:)

krish | കൃഷ് said...

പാട്ട് കേട്ടിട്ട് പറയാംട്ടോ.
:)


(anattlin - word veri)

തോന്ന്യാസി said...

കിരുവിന്റെ ഈ പീഢനം ബഹു കേമമായിരിയ്ക്കുന്നു

പുള്ളി said...

കിരണ്‍, നന്നായി പാടിയിരിയ്ക്കുന്നു :)
അപ്പോഇപ്പോ..... അല്ല ഇപ്പോ, ആലുവേലാ?

അപ്പു said...

കിരണ്‍സ്.... ബ്യൂട്ടിഫുള്‍ട്ടാ‍ാ....
പക്ഷേ ഒറ്റയ്ക്കങ്ങാനെ ക്രെഡിറ്റ് കൊണ്ടുപോണ്ടാ.. ങ്ങടെ അഭിക്കുട്ടിക്കും, ഇതിന്റെ പിന്നില്‍ നിന്നു പ്രവര്‍ത്തിച്ച എല്ലാര്‍ക്കും നന്ദി, നമസ്കാരം, അഭിനന്ദനംസ്.

ammus said...

excellent kiran....good feel...

Ranjith Nair said...

kiranzzzz. nalla output...
nalla feel.. ithilude ithinte originalum poyi kettu.. kollam.. really nice.. iniyum ithupoleyulla nalla workumayi varoooo... njan kaathirikkum
may god bless u :)

ശ്രീവല്ലഭന്‍. said...

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!!!

ബഹുവ്രീഹി said...

(എന്റെ കോത പറയണ മാതിരി പറഞ്ഞാൽ...)

ഇയ്ക്ക് ശന്തോ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാശായി! :)

ബൈജു (Baiju) said...

കിരണ്‍സ്,

പാട്ടിഷ്ടമായി. ബഹുവിന്‍റ്റെ ബ്ലോഗില്‍നിന്നും ഫീമെയില്‍ വേര്‍ഷനും കേട്ടു. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

യാരിദ്‌|~|Yarid said...

കിരണ്‍സെ പാട്ടിഷ്ടപ്പെട്ടു. ഇത്രയെ ഇതിനെപ്പറ്റി പറയാനറിയാവു...:)

സതീശ് മാക്കോത്ത്| sathees makkoth said...

കിരൺസേ, ഇഷ്ടായ് ഒരുപാട്. അണിയറക്കാർക്കും അഭിനന്ദനങ്ങൾ!

മയൂര said...

പീഡിപ്പിച്ചാൽ ഇങ്ങിനെ പീഡിപ്പിക്കണം,
ഇതു പോലെയിനിയും പീഡിപ്പിക്കണം :)

സംഗീതവും ആലാപനവും വരികളും വരയും സൂ‍പ്പർ :)

അനംഗാരി said...

Very good!
Congrats Kiran.

മുസിരിസ് said...

നന്നായി ട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ‍ാ

മഴത്തുള്ളി said...

കൊള്ളാം കിരണ്‍സിന്റെ പാട്ട് ഞാന്‍ ഇപ്പോള്‍ 2-3 തവണ കേട്ടു. വളരെ നന്നായിരിക്കുന്നു. കിരണ്‍സിന്റെ മാത്രമല്ല ബഹുവ്രീഹിയുടെ അനിയത്തിയുടെ പാട്ടും 2-3 തവണ കേട്ടു.

എല്ലാവര്‍ക്കും ഒരിക്കല്‍ക്കൂടി അഭിനന്ദനങ്ങള്‍. :)

വേണു venu said...

ഒരു വാക്കുമിണ്ടി നീ മറുവാക്കുകേള്‍ക്കാതെ
എത്രയോ കാതം നടന്നതെന്തേ..?

മനോഹരമായ വരികള്‍ .
ഒരു കാതവും നടക്കാന്‍ കഴിയുന്നില്ല. അതിനാല്‍ മറുവാക്കുകള്‍ കുറിച്ചു ഞാന്‍ മിണ്ടി കടന്നു പോകുന്നു.
ഉജ്ജ്വല പ്രകടനം എല്ലാ രീതിയിലും കാഴ്ചവച്ച എല്ലാ പ്രതിഭകള്‍ക്കും ആശംസകള്‍.

ഓടോ. “നിങ്ങളീ ബ്ലോഗുകില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ച്ചലം ശൂന്യമീ ബൂലോകം. പാട്ടുകള്‍...നല്ല...പാട്ടുകള്‍...”

krish | കൃഷ് said...

കേട്ടു. വളരെ നന്നായിട്ടുണ്ട്.

MANIKANDAN [ മണികണ്ഠന്‍‌ ] said...

കിരൺ‌സേ രണ്ടു വേർഷനും കേട്ടു. നന്നായിട്ടുണ്ട്. കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു.

smitha adharsh said...

നന്നായിരിക്കുന്നു..ഞാനും കേട്ടു.

Rajesh Raman said...

Too Good..Nalla touching music..Great rendition as well..

വാല്‍മീകി said...

Marvellous!

പൊറാടത്ത് said...

കിരൺസേ.. ബഹുമനോഹരം...

സിംഹത്തിന്റെ കയ്യീന്ന് അറബീടെ വായിലിയ്ക്ക്.. ഹൗ.. ഭയങ്കരം.. ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിയ്ക്കുന്നു...:)

ഇവടെ ഇന്നലെ കാലത്ത് തന്നെ ഓടി വന്നതാ.. ആ ഹൻസിനിയെ ഒരിയ്ക്കൽ കൂടി അനുഭവിച്ച് തിരിച്ച് പോയി. രണ്ടാം പ്രാവശ്യമായിരുന്നെങ്കിലും തീരെ മടുത്തില്ല കേട്ടോ‍ :)

അഭിലാഷന് തൽക്കാലം ഒന്നും ഇല്ല. രമ്യേടെ കെയറോഫില് ചുളുവിൽ ഒരു ക്രെഡിറ്റ് അങ്ങനെ വാങ്ങണ്ട :)

പാമരന്‍ said...

great!

Bijli said...

അഭിലാഷില്‍ നിന്നാണ്...ഇങ്ങനെ ഒരു ബ്ലോഗനെ പറ്റി അറിയാനിടയായത്‌....ഈ ഗാനത്തിന്റെ രണ്ടു versionum...കേട്ടു...രണ്ടും..ഒന്നിനൊന്നു..മെച്ചം....!!എത്ര..കേട്ടാലും..മതി വരുന്നില്ല...നല്ല വരികള്‍....ഗായകന്റെ ഫീല്‍ നന്നായിട്ടുണ്ട്..........എല്ലാര്ക്കും..അഭിനന്ദനങ്ങള്‍.............

Suresh ♫ സുരേഷ് said...

ഇതെങ്ങനെ പീഡനമാകും ? നല്ല വരികള്‍ക്ക് നല്ല സംഗീതം നല്‍‌കി നല്ല രീതിയില്‍ പാടി ഫലിപ്പിക്കുന്നതിനെ “പീഡനം“ എന്നാണോ വിശേഷിപ്പിക്കേണ്ടത് ?

രമ്യയുടെ വരികളും , ബഹുവ്രീഹിയുടെ സംഗീതവും , കിരണ്‍സിന്റേയും ബഹു:അനിയത്തിയുടേയും ആലാപനം ഹൃദ്യം..
ഇനിയും ഇത്തരം “പീഡനങ്ങള്‍” കണ്ടും കേട്ടും ആസ്വദിക്കാന്‍ സര്‍വ്വേശ്വരന്‍ ആയുസ്സ് തരട്ടെ [എനിക്ക്].. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!!

[ ഇതില്‍ അഭിയുടെ റോള്‍ എന്താണോ എന്തോ .. വരികള്‍ മെയില്‍ ചെയ്തു കൊടുത്തതാണോ ? ഇന്നലെ ചാറ്റില്‍ എന്നെ കുറേയേറേ സന്തോഷിപ്പിച്ചും സുഖിപ്പിച്ചും സംസാരിച്ചു . താന്‍ എന്തെങ്കിലും പാരകള്‍ എവിടെയെങ്കിലും വച്ചതായി മനസ്സില്‍ തെളിയുന്നെങ്കില്‍ അതൊക്കെ മറക്കണം എന്നും .. കിരണ്‍സിന്റെയും ബഹുവ്രീഹിയുടെയും ബ്ലോഗുകള്‍ സന്ദര്‍ശിച്ച് തന്നെപ്പറ്റി നല്ലതു മാത്രം പറയണം എന്നു മധുരമാ‍യി മൊഴിഞ്ഞു . അതുകൊണ്ട് ..

“ അഭിക്കുട്ടാ നിനക്ക് എല്ലാ ഭാവുകങ്ങളും .. ഇനിയും ഇങ്ങനെ പീഡിപ്പിക്കാനുള്ള അടിത്തറകള്‍ ഇടാന്‍ ദൈവം തമ്പുരാന്‍ അനുഗ്രഹിക്കട്ടെ !!! ”

ബഹുവ്രീഹി said...

സുരേഷ് ഭായ്,

അഭിലാഷുമായി ചാറ്റ് ചെയ്തിരുന്നു അല്ലെ?

(ബാഗ്രൗണ്ടിൽ , ഭ്സ്സ്സ്സ്.. “അങ്ങനെ വേണം.. അതു തന്നെ കിട്ടണം“ എന്ന മട്ടിൽ കേൾക്കുന്ന അടക്കിയ ചിരിയുടെ ശബ്ദം എന്റെയല്ല ; കിരൻസിന്റെയും )

അഭിലാഷങ്ങള്‍ said...

നമസ്കാ‍ാരം...!


സന്തോ‍ാ‍ാ‍ാ‍ാഷം!! സ്‌ക്രിപ്റ്റ് റൈറ്റര്‍ ബഹുവൃഹിയുടെ ശിഷ്യന്‍ സുരേഷേട്ടന് യെന്റെ ഇരുകാലുകളും നീട്ടി സ്വാഗതമരുളുന്നു! വളരേ.... സന്തോഷം! :)

ഞാന്‍ ഫ്യൂച്ചറില്‍ ഒരു ‘തീവൃവാദിയായാല്‍‘ അതില്‍ ആര്‍ക്കും പങ്കില്ല എന്നും അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം സ്‌ക്രിപ്റ്റ് റൈറ്റര്‍ മാഷ് ബഹൂവിന് മാത്രമാണെന്നും വ്യസനസമേതം സസന്തോഷം അറിയിക്കുന്നു. കിരണേ.. ഇങ്ങനത്തെ കുറേ ആളുകള്‍ ഉണ്ടോ ഫ്രന്റ്സായിട്ട്? ങേ? എന്നാ കട്ടപ്പൊക! വേറൊന്നും പറയാനില്ലോയ്..!

(മോനേ സുരേഷേട്ടാ, ഓര്‍ക്കുട്ടില്‍ അടുത്ത ഇമേജുകള്‍ അപ്പ്‌ലോഡൂ.. ബാക്കി അവിടെ പറയാം. ഇന്ന് മുതല്‍ ഞാന്‍ റ്റൂഷനു പോണ്ണ്ട്. അഡ്വാന്‍സ് പാര ടെക്ക്നോളജി പഠിക്കാന്‍. ശരിയാക്കിത്തരാ‍ാം... ശരിയാ‍ാ‍ാക്കിത്തരാ‍ാ‍ാ‍ാ‍ാ‍ാം....)

:)

(വാണീങ്ങ് : ഹേ മിസ്റ്റര്‍‍, മരിയാദിക്ക് അടുത്ത പാട്ടുപാടി വേഗം ശ്രുതിമധുരത്തില്‍ ഇട്ടോ.. അല്ലേല്‍.. ചട്ടുകം പഴുപ്പിച്ച്.. ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്.... ങാ.. അത്രേ പറയാനുള്ളൂ...)

എം. എസ്. രാജ്‌ said...

ഇതു കൊള്ളാമല്ലോ

lakshmy said...

മനോഹരമായിരിക്കുന്നു കിരൺസ്

Rajeev said...

Nice Voice. Nice Lyrics. Nice Music. Nice Song.

Congrats to All. Keep it up.

[I feel, Your Voice is as beautiful as the sound of flute in the BGM] ;-)

ഗീതാഗീതികള്‍ said...

ഈ കിരണഗാനം ഉഗ്രുഗ്രന്‍...

ഹാ എന്താ ആ ശബ്ദം. പിന്നണിഗായകനായിക്കൂടായിരുന്നോ?

കിഷോര്‍:Kishor said...

കൊള്ളാം..

തുടക്കത്തില്‍ “ഒരു പാട്ടു മൂളി...” എന്ന സമ്മര്‍ ഇന്‍ ബെത്ലഹേം ഗാനത്തെ ഓര്‍മ്മിപ്പിച്ചു.

ശിശു said...

മനോഹരമായ ഈണം, നല്ല വരികള്‍, അതീവഹൃദ്യമായ ആലാപനം.. മൊത്തത്തില്‍ ഒരു നല്ലഗാനം കേട്ടു.. സന്തോഷായി..

ഏറനാടന്‍ said...

കിരണ്‍സേ നല്ല പാട്ട് നല്ലോം പാടിയിരിക്കുന്നു. ഇന്നാ കേള്‍ക്കാന്‍ കഴിഞ്ഞത്.

സ്വപ്നസഖി said...

സ്ത്രീ ശബ്ദത്തിനു ചേര്‍ന്ന വരികള്‍ ആണെങ്കിലും,
ശബ്ദത്തിന്റെ മാസ്മരികത കൊണ്ടും, ആലാപന മികവു കൊണ്ടും പാട്ട് മനോഹരമായിരിക്കുന്നു............
"അഭിനന്ദനങ്ങള്‍"

Kiranz..!! said...

പ്രിയമുള്ളവരേ വലിയ വാക്കുകളിൽ ഈ എളിയ ശ്രമത്തെ പ്രോത്സാഹിപ്പിച്ച നിങ്ങളോരോരുത്തർക്കും നന്ദി.

ചിരാതപ്പൻ/മ്മ :)
ഡൽഹീലെ മഴത്തുള്ളിച്ചായൻ :)
ഒരു കൂട്ടം അഭിലാഷങ്ങളുള്ള കുമാരൻ :)
ഒരു ഭാര്യയും രണ്ട് മക്കളുമുള്ള,ഇടക്കീടെ മീശയുമുള്ള കുമാറപ്പൻ :)
ബഹുമാനപ്പെട്ട കൈതമുൾജി :)
പാലായുടെ ലഹരിഫീകരൻ പോങ്ങുമ്മൂടൻ:)
ഉത്സവപടമ്പുലി കൃഷേട്ടൻ :)
മീറ്റ് ചക്രവർത്തി തോന്ന്യാസി :)(Tvm-Kasargod)
കൊട്ടനും ചുള്ളനുമായ പുള്ളി :)
ബ്ലോഗിന്റെ കണ്ണിമാങ്ങാ അച്ചാർ അപ്പുസാർ :)
അമ്മൂസമ്മച്ചി:)
ചൂള്ളൻ,വേണു ഫാൻ രഞ്ജിത്ത് :)
മിസ്റ്റർ ഗൗരവപ്രധാൻ‌ജി ശ്രീവല്ലഭൻ ജീ :)
ബഹുവിന്റെ സ്ഥിരം ഫാൻ ബൈജു ജീ :)
സൈബർ പുലി-യാരിദ് :) (യാഹു സൈബർ അല്ല:)
സിമ്പിൾജീ അഥവാ സതീഷ്ജി :)
ഫ്യൂച്ചർ ആൽബം പ്രൊഡ്യൂസർ മയൂരാജി :)( മിക്കവാറും ഇത് അങ്ങ് ഏൽക്കാൻ സാധ്യത ഉണ്ട് :)
ഫസ്റ്റ് സ്ട്രോങ്ങ് പോഡ്കാസ്റ്റർ -അനംഗാരിജി :)
ഇടക്കിടെ ചാറ്റിൽ വന്നു ഹാ‍ാ‍ാ‍ാ‍ായ് ജി-മുസിരിസ് :)
നാട്ടുവീട്ടുകാരണവർ-വേണുസാബ് :)
സിംബ്ലൻ മണിയപ്പൻ :)
വനിതാ സൂപ്പർസ്റ്റാർ-സ്മിതാ ആദർശ്ജി :)
സംഗീത ഫീകരൻ-രാജേഷ് രാമൻ:)
ഫോട്ടമ്പുലി വാൽമീകി :)
ഉസ്താദ് പൊറാടത്തപ്പൻ :)
ഭാവനയുടെ പാമേഴ്സ് :)
മുൻ കലാപ്രതിഭ ബിജിൽ ജീ :)
പാട്ടുപുലി-സുരേഷ്ജി :)
എം എസ് രാജ് ജീ :)
ഓൾ‌റൗണ്ടർ ലക്ഷ്മി ( വാതില്‍പ്പഴുതിൽ പാടിയത് കേട്ടു കേട്ടോ :)
ഇവിടെ പുതുമുഖം രാജീവ് ജി:)
കമന്റു കൊണ്ടെന്നെ സ്ഥിരം നാണിപ്പിക്കുന്ന ഗീതാജി :)
അഖിലേന്ത്യാ രാഗമ്പുലി കിഷോർജി ( കൊടുകൈ ആ കണ്ടു പിടിത്തത്തിന് )
വെരി ലോ ഇന്റർനെറ്റ് ജി ശിശുജി :)( പൊടിപോലുമില്ല കണ്ടുപിടിക്കാൻ )
ബ്ലോഗിൽ നിന്നു നുമ്മക്കാകെപ്പാടെയുള്ള സിനിമാനടൻ -ഏറുജി:)
വാനോളം പുകഴ്ത്തിയ സ്വപ്നശാഖിജി :)

എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി..!

Typist | എഴുത്തുകാരി said...

ഞാന്‍ ഇവിടെ ഇപ്പഴാ എത്തിപ്പറ്റിയതു്.പാട്ടു് കേട്ടു. അസ്സലായിട്ടുണ്ട്‌.
ബഹുവ്രീഹിയിലും കേട്ടിരുന്നു ഇപ്പോള്‍.

kvmadhu said...

sangathi usharanallo. aall the best ttto

അനംഗാരി said...

കിരണ്‍, മനോഹരം. അഭിന്ദന്ദനങ്ങള്‍.
ബ്ലോഗില്‍ സജീവമല്ലാത്തതിനാല്‍ ഒന്നും കാണാനും കേള്‍ക്കാനും കഴിയാറില്ല.ലിങ്കുകളില്‍ നിന്നാണ് പലതും കാണുന്നതും കേള്‍ക്കുന്നതും.