Saturday, October 10, 2009

വാകപ്പൂമരം ചൂടും വാരിളം - പോഡ്കാസ്റ്റ്

പ്രിയതമമായൊരു ഗാനം.എങ്ങനെ പ്രിയങ്കരമായി എന്നു ചോദിച്ചാൽ എന്നെ ആകർഷിച്ച ചില ഘടകങ്ങൾ ഇതൊക്കെയാണ്

1.ഈ ഗാനത്തിന്റെ തുടക്കതിലെ ഓർക്ക്സട്രേഷനിൽ വരുന്ന വയലിൻ പീസ്.
2.വരികളിൽ കംബ്ലീറ്റ് ഡിങ്കോൾഫിക്കേഷൻ ആണെങ്കിലും പാട്ടിൽ മുഴുവനായി മുഴച്ച് നിൽക്കുന്ന ശോകച്ഛായ.
3.പണ്ടെഴുതിയ കാര്യമാ - രംഗത്ത് “വികാരരഹിതനായി പാടുന്ന വിൻസന്റ്.അതിഭീകര വികാരവുമായി പത്തായപ്പുരക്ക് പിറകിൽ ജയഭാരതി.ചിത്രത്തിന്റെ പേര് അനുഭവം :)
4. അനുഭവത്തിനു പറ്റിയ വരികൾ.ബിച്ചു തിരുമലയുടെ പത്ത് പാട്ടുകൾ എടുത്താലതിലൊന്നിൽ സ്ഥാനം പിടിക്കുവാനുള്ളത്,അല്ലേ ?

കൂടുതൽ പറയുന്നില്ല.പാട്ട് ഒരിക്കൽ കൂടി പാടുന്നു.


ഡൗൺലോഡ് | Download this song.

വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില്‍
‍വാടകയ്ക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍

വാതിലില്‍ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിന്‍
‍വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നല്‍ തരിച്ചു നിന്നു
വിരല്‍ ഞൊടിച്ചു വിളിച്ച നേരം വിരല്‍ കടിച്ചവളരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
(വാകപ്പൂ മരം ചൂടും....)

തരള ഹൃദയ വികാരലോലന്‍ തെന്നല‍വളുടെ ചൊടി മുകര്‍ന്നു
തണുവണിര്‍ തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു..തമ്മില്‍ പുണര്‍ന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നല്‍ പറന്നു പോയി..
(വാകപ്പൂ മരം ചൂടും....)

Sunday, October 04, 2009

ആദരാഞ്ജലികൾ..!

മലയാളം ബ്ലോഗ് കമ്യൂണിറ്റിക്ക് മറക്കാനാവാത്ത ഒരു ഓർമ്മയായി എന്നും നീ ജീവിക്കൂ നവീൻ..!


ജ്യോ - നിനക്ക്  ആദരാഞ്ജലികൾ

Sunday, September 27, 2009

ഈ ബൂലോഗ ഗായികയെ കണ്ടു പിടിക്കൂ

ഈ ബൂലോഗ ഗായികയെ കേൾക്കുക,കണ്ടു പിടിക്കുക.


ഡൗൺലോഡ് ഇവിടെ

ഗ്ലൂസ് :)

1.രണ്ട് വർഷക്കാലം സജീവ ബ്ലോഗറായിരുന്നു.ഈയിടെ ബ്ലോഗിൽ നിന്നും താൽക്കാലിക-സാങ്കേതിക രാജി.
2.ഗസറ്റഡ് ഓഫീസറാണ്.
3.എംടി,ബഷീർ എന്നിവർ ഇഷ്ട കഥാകാരന്മാർ.
4.ബ്ലോഗിൽ ആദ്യമായി പാടുന്നു.രാഗമലരുകളിലെ ഗാനങ്ങൾ കേട്ട് റെക്കോർഡിംഗ് പഠിച്ചു.സതീഷ് മേനോൻ റെക്കോർഡിംഗ് ഗുരു :)

കിട്ട്യാ ?? കാതുള്ളവർ കേൾക്കട്ടെ.. കണ്ണുള്ളവർ കാണട്ടെ :)

കൃത്യം രണ്ടു വർഷം മുമ്പാണു കാ‍ന്താരിക്കുട്ടി എന്ന ജീജ സുബ്രഹ്മണ്യത്തെ ബ്ലോഗിൽ കാണുന്നത്.പാട്ടുപെട്ടി എന്ന പെട്ടിയുമായാണു തുടക്കം.പതുക്കെ മലയാള ഗാനശേഖരത്തിന്റെ അണിയറയിലേക്കു കടന്നു വന്നു.ഡേറ്റാബേസ് ഒരു വൻ വിജയമാക്കിത്തീർത്തതിനു പിന്നിൽ ജീജയുടെ കഠിനാധ്വാനം ചില്ലറയല്ല.ഈണത്തിന്റെ വർക്കുകൾ പുരോഗമിച്ചപ്പോഴും അടുത്ത ആൽബത്തിന്റെ അണിയറ വർക്കുകളിലും ഒക്കെ സജീവമായിരുന്നിട്ടും ജീജ ഒരു പാട്ടുകാരിയാണെന്ന് മനസിലാക്കുവാൻ സാധിച്ചില്ല.സതീഷപ്പൻ കൂൾഎഡിറ്റ് സോഫ്റ്റ്വെയറിനെപ്പറ്റി ക്ലാസെടുത്തു കൊടുത്തതാണ് ഇപ്പോഴെങ്കിലും മുറ്റത്തെ മുല്ലയായ ജീജയെന്ന പാട്ടുകാരി രംഗത്തെത്താൻ കാരണം.രണ്ട് വർഷമായി ബ്ലോഗിൽ കറങ്ങി നടന്നിട്ടും ഒരു ഈണം പോലും മൂളാതെ ഒരു സുപ്രഭാതത്തിൽ ടപ്പേന്നൊരു പാട്ട് അങ്ങ് പാടിയിടുന്നതിന്റെ അദ്ഭുതമാണ് എല്ലാവരുമായി പങ്കു വയ്ക്കുന്നത്. ആദ്യഗാനത്തിൽ തന്നെ അദ്ഭുതപ്പെടുത്തിയതിന് കാന്താരിക്ക് ഒരു പിടി അനുമോദനങ്ങൾ..!

Friday, August 14, 2009

തൂമഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്..!

തൂ‍മഞ്ഞിൻ നെഞ്ചിലൊതുങ്ങി മുന്നാഴിക്കനവ്..
തേനോലും സാന്ത്വനമായി ആലോലം കാറ്റ്
സന്ധ്യാരാഗവും തീരവും വേർപിരിയും വേളയിൽ
എന്തിനിന്നും വന്നു നീ പൂന്തിങ്കളേ..!


ഡൗൺലോഡ് |Download
my version.
1993ല്‍ പുറത്തിറങ്ങിയ സമൂഹമെന്ന ചിത്രത്തിലെ ഗാനം.കൈതപ്രത്തിന്റെ വരികൾക്ക് സംഗീതം ജോൺസന്‍ ആലാപനം യേശുദാസിന്റെത്.എന്റെ ആദ്യകാല പനോരമിക് അനുഭവങ്ങളിലൊന്ന്(എന്നച്വാല്‍ സക്സസ്ഫുളി നൂറനാട് ജനതാതീയറ്ററില്‍ ഒളിച്ചുംപാത്തും പോയിക്കണ്ട പടത്തിലൊന്ന്.അല്ലേലും രഹസ്യനീക്കങ്ങളിയൂടെയാണല്ലോ സാതന്ത്ര്യത്തിന്റെ ആദ്യ നാളുകൾ കൈവരുന്നത്:).

എല്ലാവർക്കും സ്വാതന്ത്ര്യദിനാശംസകൾ.ജയ് ഹോ..!

Tuesday, August 04, 2009

കഴിഞ്ഞ മൂന്ന് ബ്ലോഗ് വർഷങ്ങള്‍ ..!!

ബാത്ത് റൂമില്‍ ഉദയക്രിയ നടത്തേണ്ടിയിരുന്ന പാട്ട് ഗസ്റ്റ് റൂമും കടന്ന് വരാന്ത വരെ എത്തി എന്നൊരു ഗുണം ആണു കഴിഞ്ഞ മൂന്ന് ബ്ലോഗ് വര്‍ഷങ്ങള്‍ തന്നത്. മലയാളഗാനശേഖരം, ഈണം എന്നൊക്കെയുള്ള ചില സംഘടിത പ്രവര്‍ത്തനങ്ങള്‍ തുടങ്ങി വയ്ക്കാനും നിസ്വാര്‍ത്ഥരായ ഒരു കൂട്ടം ആള്‍ക്കാരുടെ പ്രകാശവലയത്തില്‍ അകപ്പെടാനും പറ്റിയെന്നതില്‍ അതിയായി ആഹ്ലാദിക്കുന്നു.ബ്ലാ,ബ്ലോ,ബ്ലോഗ് എന്നുച്ചരിക്കാൻ പഠിച്ചിട്ട് നാലുവർഷം ആവുന്നെങ്കിലും മലയാളത്തിലെഴുതാൻ ഒരു വർഷം കൂടിയെടുത്തു.ആദ്യത്തെ മലയാളഗാന പോഡ്കാസ്റ്റ് ഒരിക്കൽ കൂടി പങ്ക് വയ്ക്കട്ടെ.കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വട്ടം കൂടി..!

വല്യമ്മായി,വക്കാരി,ഇടിവാൾ,ഭായ്,ഷിജു അലക്സ്,പണിക്കൻ,വളയം,വിശ്വപ്രഭ,ബിന്ദു എന്നിവരാണ് ഇത്തരമൊരു സാമൂഹികമായ അക്രമവാസന ആദ്യമായി പ്രോത്സാഹിപ്പിച്ചത്.അന്നുതൊട്ടിന്നു വരെയും പോരായ്മകളോടെ തുടരുന്ന സംഗീത പരീക്ഷണങ്ങളെ ക്ഷമയോടെ ശ്രവിച്ച,സന്തോഷിപ്പിക്കാൻ ശ്രമിച്ച നല്ല മനസുകൾക്കൊക്കെയും നന്ദി.

ബ്ലോഗ് പഠിപ്പിച്ച ചില പാഠങ്ങൾ :-
1.നിക്ഷ്പക്ഷത എന്നതൊന്നില്ല.
2.ബ്ലോഗ് ദൈവങ്ങൾ എന്നൊന്നുണ്ട് :)
3.ശരിക്കുമുള്ള ദൈവങ്ങൾ ബ്ലോഗിലുമുണ്ട് :)